പൊതുദർശന ചടങ്ങിലും ഇന്നസെൻ്റിനരികിൽ നിന്ന് മാറാതെ മമ്മൂട്ടി

അന്തരിച്ച നടനും മുൻ ലോക് സഭാംഗവുമായ ഇന്നസെൻ്റിൻ്റെ വേർപാടിലാണ് മലയാളികൾ. പ്രിയ നടന് ആദരാഞ്ജലി അർപ്പിക്കാനും ഒരു നോക്ക് കാണാനും സാധാരണക്കാരും കലാ-സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരുമടക്കം നിരവധിപ്പേരാണ് ആശുപത്രിയിലും ഇൻഡോർ സ്റ്റേഡിയത്തിലും എത്തിച്ചേർന്നത്.

ഇന്നസെൻ്റിൻ്റെ വിയോഗ വാർത്ത അറിഞ്ഞ് ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണ് മമ്മൂട്ടി. ഇന്നലെ ഏറെ വൈകിയും ആശുപത്രിയിൽ തന്നെ തുടർന്ന മമ്മൂട്ടി ഇന്ന് 9.30 യോടെ അദ്ദേഹം ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനും എത്തി.

ഇന്നസെന്റിന്റെ വിയോ​ഗത്തോടെ നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നസെന്റിനെ ഒരുനോക്ക് കാണാനായി ആശുപത്രിയിൽ എത്തിച്ചേർന്നത്. ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് ആളുകള്‍ പ്രിയ നടനെ അവസാനമായൊന്ന് കാണാൻ എത്തിച്ചേർന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മമ്മൂട്ടി ലേക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നത്. ഇന്നസെൻ്റിൻ്റെ ആരോഗ്യ ഗുരുതരമാണെന്ന് മനസ്സിലാക്കിയ മമ്മൂട്ടി ഞായറാഴ്ച രാവിലെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റിനെ മമ്മൂട്ടി കണ്ടു.  അതിനുശേഷം ഡോക്ടർമാരോട് അദ്ദേഹത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ശേഷം മമ്മൂട്ടി സ്വവസതിയിലേക്ക് മടങ്ങുകയായിരുന്നു.

പിന്നീട് മമ്മൂട്ടി ഇന്നസെന്റിന്റെ വിയോ​ഗം അറിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തുകയും ഏറെ സമയം ഇവിടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ ഇന്നസെന്റിനെക്കുറിച്ച് പ്രതികരണങ്ങൾ ആരാഞ്ഞെങ്കിലും ഒരുവാക്ക് പോലും പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു മമ്മൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News