കിടിലന്‍ ലുക്കില്‍ മമ്മൂട്ടിയും വിനായകനും; ലൊക്കേഷന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രൊജക്ടിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മമ്മൂട്ടി തന്നെയാണ് ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നാഗര്‍കോവിലില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തതായി അദ്ദേഹം അറിയിച്ചു. മമ്മൂട്ടിയും വിനായകനും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ALSO READ:നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെയുള്ള പോക്‌സോ കേസ്; അന്വേഷണം പുരോഗമിക്കുന്നു

ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദുല്‍ഖര്‍ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ സഹരചയിതാവായിരുന്നു ജിതിന്‍. ചിത്രത്തില്‍ മമ്മൂട്ടി വില്ലനായാണ് വേഷമിടുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇതിനോടകം റിലീസ് ചെയ്ത മറ്റ് ചിത്രങ്ങള്‍.

ALSO READ:മറന്നാടു പുള്ളേ…മുറിപ്പാടുകളെ…!’പണി’യിലെ ആദ്യ ലിറിക്കൽ ഗാനത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് ആണ് മമ്മൂട്ടി കമ്പനിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News