റോള്‍സ് റോയ്സില്‍ ചാരി മെഗാസ്റ്റാറും മെഗാബിസിനസുമാനും; യുകെയിലെ ഫോട്ടോകള്‍ വൈറല്‍

അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുടുംബവും യുകെയില്‍ എത്തിയ ചിത്രങ്ങളും വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഭാര്യ സുല്‍ഫത്തും ഒന്നിച്ച് മാഞ്ചസ്റ്റര്‍ മുതല്‍ ലണ്ടന്‍ വരെ കാറോടിച്ച് പോകുന്ന വീഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം.എ.യൂസഫലിയും മമ്മൂട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Also Read: ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി സിനിമയ്ക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

അടുത്ത കുടുംബ സുഹൃത്തുക്കള്‍ കൂടിയായ ഇരുവരും ലണ്ടനില്‍ വെച്ച് കണ്ടുമുട്ടിയ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഏറെ നേരം ഇവര്‍ ഒന്നിച്ച് ചെലവഴിച്ചു. പല സ്വകാര്യ ചടങ്ങുകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷ്യപ്പെടാറുണ്ടായിരുന്നു. അടുത്തിടെ നടന്ന യൂസഫലിയുടെ സഹോദരന്‍ എം.എ.അഷ്‌റഫലിയുടെ മകളുടെ വിവാഹത്തിനും മമ്മുട്ടി എത്തിയത് കുടുംബ സമേതമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News