പതിവ് തെറ്റിക്കാതെ ഇത്തവണയും ഈദ് നമസ്‌കാരത്തിനെത്തി മമ്മൂട്ടി

പതിവ് തെറ്റിക്കാതെ ഇത്തവണയും ഈദ് നമസ്‌കാരത്തിനെത്തി മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്‌കാരത്തിലാണ് മമ്മൂട്ടി പങ്കെടുത്തത്. മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും ഉണ്ടായിരുന്നു. ഷെരീഫ് മേലേതിന്റെ നേതൃത്വത്തിലായിരുന്നു കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഈദ് ഗാഹ് നടന്നത്.

Also Read: ‘പോസ്റ്റ്മോര്‍ട്ടം ടേബിളിലെ മരവിച്ച ശരീരങ്ങള്‍’; എ.ഐ ക്യാമറകളെ സ്വാഗതം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി

ഇത്തവണ മമ്മൂട്ടിക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാകില്ല. ഇന്നലെയാണ് അദ്ദേഹത്തിന്റെ മാതാവ് ഫാത്തിമ ഇസ്മായില്‍ മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 93 വയസായിരുന്നു. ഇന്നലെ വൈകീട്ട് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നിരവധി പേര്‍ മമ്മൂട്ടിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.

Also Read: ‘മമ്മൂക്ക ഭാഗ്യവാനാണ്, വലിയ സംതൃപ്തിയോടെയാകും ആ ഉമ്മ വിടവാങ്ങിയത്’; വേദനയില്‍ പങ്കുചേരുന്നുവെന്ന് കമല്‍ഹാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News