‘വർഷങ്ങൾക്ക് ശേഷം വില്ലനാവാൻ ഒരുങ്ങി മമ്മൂക്ക’, നായകൻ അർജുൻ അശോകൻ: ഭൂതകാലം സംവിധായകന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

വർഷങ്ങൾക്ക് ശേഷം വില്ലനാവാൻ ഒരുങ്ങി മെഗാസ്റ്റാർ മമ്മൂട്ടി. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അർജുൻ അശോകന്റെ പ്രതിനായകനായി മമ്മൂട്ടി എത്തുന്നത്. ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ്.

ALSO READ: ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കുഴഞ്ഞു വീണ് മുതിർന്ന മാധ്യമപ്രവർത്തകൻ മരിച്ചു

ഭൂതകാലം എന്ന സിനിമ സമ്മാനിച്ച ഭീതിയുടെ മറ്റൊരു തലമായിരിക്കും സിനിമ ചർച്ച ചെയ്യാൻ പോകുന്നതെന്നാണ് സമൂഹ മാധ്യമങ്ങൾ വിലയിരുത്തുന്നത്. 30 ദിവസമാണ് സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി നൽ‍‍‍കിയിരിക്കുന്ന ഡേറ്റ്. നടൻ അര്‍‍‍‍‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റും സിനിമക്ക് വേണ്ടി നൽകിയിട്ടുണ്ട്.

ALSO READ: ‘മണിപ്പൂരില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണോ?; വെല്ലുവിളിച്ച് അമിത് ഷാ

‘വിക്രം വേദ’ എന്ന സൂപ്പ്പർഹിറ്റ്‌ തമിഴ് ചിത്രത്തിന്റെ നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്. ഓ​ഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമനയാകും ഒരു പ്രധാന ലൊക്കേഷനായി സിനിമയുടെ അണിയറപ്രവർത്തകർ തിരഞ്ഞെടുക്കുക.

ALSO READ: സംസ്ഥാന സര്‍ക്കാറിനും കെ എ എല്ലിനും അഭിമാനം; 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

അതേസമയം, ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന മമ്മൂക്കയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയാവാറുണ്ട്. ഈ ചിത്രവും അത്തരത്തിൽ മമ്മൂട്ടി എന്ന നടന്റെ പുതിയ അഭിനയ ശൈലികളെ പ്രേക്ഷകന് പരിചയപ്പെടുത്തുമെന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News