മമ്മൂട്ടിയുടെ ആ’ശ്വാസം’  ഇനി കോഴിക്കോടും; പദ്ധതി നാടിന് സമർപ്പിച്ച് മന്ത്രി റിയാസ്

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആ’ശ്വാസം’ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ആ’ശ്വാസം’.

Also Read:നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു

ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ആ’ശ്വാസം’. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പദ്ധതി എത്തിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിൽ വിതരണോദ്ഘാടനം നടത്തിയത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Also Read:ദില്ലി എയിംസിൽ തീപിടിത്തം; 6 ഓളം അഗ്നിശമന സേനാ വിഭാഗങ്ങൾ സംഭവ സ്ഥലത്ത് എത്തി

ആ’ശ്വാസം’ പദ്ധതി വഴി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നത് ജില്ലയിലെ ശ്വാസ സംബന്ധമായ പ്രയാസം അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഉദ്ഘാടനത്തോടൊപ്പം മന്ത്രി പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയം ആണെന്നും മന്ത്രി പറഞ്ഞു.

Also Read:വൈദ്യുതലൈനിന് താഴെ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി അധികൃതർ വെട്ടിയതായി പരാതി

സുരക്ഷാ മേഖല ചെയർമാൻ എം. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മനസുരക്ഷാ അരീക്കാട് മേഖലാ കൺവീനർ താജുദ്ദീൻ എം.പി, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, കെ ഗംഗാധരൻ , പി. ജയപ്രകാശൻ, സുരക്ഷാ സോണൽ കൺവീനർ കെ. വി. ശിവദാസൻ , സി. അനീഷ് കുമാർ, എം ജയരാജൻ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഫ്സൽ, വാർഡ് കൗൺസിലർമാരായ റഫീന അൻവർ , മൈമൂനത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു. മമ്മൂട്ടി ഫാൻസ്‌ കോഴിക്കോട് ജില്ലാ സെക്രട്ടറി ഹാഷിർ, പ്രസിഡന്റ്‌ ഷെബിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News