ബോക്സോഫീസിൽ ബിലാലിൻ്റെ റീ എൻട്രി, ബിഗ് ബി വീണ്ടും തിയേറ്ററുകളിലേക്ക്; ആ സന്തോഷ വാർത്ത ആഘോഷമാക്കി സിനിമാ പ്രേമികൾ

തിയേറ്ററിൽ വെച്ച് കാണാത്തതിൽ മലയാള സിനിമാ പ്രേക്ഷകർക്ക് നഷ്ടബോധം തോന്നിയ ധാരാളം ചിത്രങ്ങളുണ്ട്. അതിലൊന്നാണ് അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ബിഗ് ബി. സ്ലോ മോഷന്റെ ആശയ പാഠങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം ബോക്സോഫീസിൽ വേണ്ടത്ര ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല. എന്നാൽ തിയേറ്ററിൽ നിന്നും ഇറങ്ങിയ ബിഗ് ബിയെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ബിഗ് ബി വീണ്ടും തിയേറ്ററുകളിലേക്ക് എത്താ ൻ പോവുകയാണ്.

ALSO READ: ലൈംഗീക ന്യുനപക്ഷങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ളത്‌ ഇടതുപക്ഷമാണ്‌, ഞാൻ ആ പക്ഷത്ത് നിന്നാണ് ചിന്തിക്കുന്നത്

4K യിലേക്ക് റീമാസ്റ്റർ ചെയ്ത ബിഗ് ബി 2024 ൽ വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. തിയേറ്റർ റിലീസ്ന് ശേഷം എച്ച് ആർ ഒ ടി റ്റിയിലും സിനിമ റിലീസ് ചെയ്യും. ബിഗ് ബി തിയേറ്ററിൽ മിസ്സ്‌ ആയവർക്ക് വൻ ട്രീറ്റ് ലോഡിങ് ആണ് എന്നാണ് ചിത്രത്തിന്റെ ആരാധകർ ഈ വാർത്തയോട് പ്രതികരിക്കുന്നത്. മമ്മൂക്കയുടെ എൻട്രി ഒക്കെ തിയറ്ററിൽ ഇരുന്നു കാണുബോൾ വൻ എക്സ്പീരിയൻസ് ആകുമെന്നാണ് കരുതുന്നതെന്നും, സിനിമയുടെ രണ്ടാം ഭാഗം വരും മുൻപ് ആദ്യ ഭാഗം കാണുന്നത് നല്ലതാണെന്നും പ്രേക്ഷകർ പറയുന്നു.

ALSO READ: ‘പറഞ്ഞു പരത്തിയ കാരണങ്ങളല്ല സമന്തയുമായുള്ള വിവാഹമോചനത്തിലേക്ക് നയിച്ചത്’, നാഗ ചൈതന്യയുടെ മറുപടി വൈറലാകുന്നു

അതേസമയം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് സൂചനകൾ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ദുൽഖറും ഫഹദുമടക്കമുള്ള വാൻ താരനിരകൾ ഉണ്ടെന്നുമാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News