മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് രക്തദാനം: എംഎല്‍എ, എസ് പി, സംവിധായകന്‍ തുടങ്ങി 15,000 പേര്‍ ഇതുവരെ പങ്കാളികളായി

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ  ജന്മദിനം അനുബന്ധിച്ച് നടക്കുന്ന രക്തദാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രമുഖര്‍. സെപ്റ്റംബര്‍ എ‍ഴിനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം. ഇതിനോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കാൽ ലക്ഷം രക്തദാനം’ കാംപെയിനിലാണ് വിവിധ മേഖലകളിലെ പ്രമുഖരടക്കമുള്ളവരുടെ സാന്നിധ്യം.

അങ്കമാലി എംഎൽഎ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, എറണാകുളം എസിപി രാജ്‌കുമാർ തുടങ്ങിയവർ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ തുറന്ന പ്രത്യേക ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്തു.

ALSO READ: 16 വർഷത്തെ പിണക്കം അവസാനിപ്പിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സണ്ണി ഡിയോളും; വീഡിയോ വൈറൽ

മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നു എം എൽ എ റോജി എം ജോണ്‍ പറഞ്ഞു.  ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്ന് സംവിധായകൻ അജയ് വാസുദേവ് പറഞ്ഞു. ‘മമ്മൂട്ടി ഫാൻ’ ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ലെന്ന് എറണാകുളം എസി പി രാജ്‌കുമാർ പറഞ്ഞു

പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിലെ നൂറോളം ജീവനക്കാർ, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി. പദ്ധതിയിലൂടെ 15,000 ആളുകൾ ഇതുവരെ രക്തദാനം നടത്തിയെന്ന് സംഘാടകർ പറഞ്ഞു.

ALSO READ: പുലിയുടെ അക്രമണത്തിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News