പ്രിയപ്പെട്ട താരത്തിന്റെ ജന്മദിനം: രക്തദാനം നടത്തി ഫാൻസ്

Mammootty B'day

മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും,ജനകീയ രക്തദാന സേന (PBDA) യും സംയുക്തമായി തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വി കെ പ്രശാന്ത് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊണ്ട് നിരവധി പേരാണ് ക്യാമ്പിൽ രക്ത ദാനം ചെയ്യുന്നതിനായി എത്തിയത്.

Also Read: ഒന്നാം വർഷ ബി.കോം വിദ്യാർഥിനി; പ്രായം 74, സ്റ്റാറായി തങ്കമ്മ

ഉച്ചയ്ക്ക് തിരുവനന്തപുരം തൈക്കാട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി (അമ്മത്തൊട്ടിൽ) കുഞ്ഞുമക്കൾക്ക് ഉച്ച സദ്യ നൽകിയും, അവരോടൊപ്പം കേക്ക് കട്ട് ചെയ്തും പ്രിയതാരത്തിന്റെ ജന്മദിനം ഫാൻസ് ആഘോഷിച്ചു. പരിപാടിയിൽ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ, ആർ ജെ കിടിലം ഫിറോസ്, ആർ ജെ സുമി എന്നിവർ മുഖ്യാഥിതകൾ ആയി പങ്കെടുത്തു. അപകടത്തിൽ പെട്ട് അരക്ക് താഴെ തളർന്ന് പോയ ഒരു സഹപ്രവർത്തകന് ചികിത്സ സഹായവും നൽകുകയുണ്ടായി.

Also Read: വീട്ടിൽ തന്നെ ഒരു വെറൈറ്റി ഡിന്നർ; ടേസ്റ്റി വെജ് ബർഗർ പരീക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News