‘സ്നേഹ ചുംബനം’; പതിവ് തെറ്റിയില്ല, പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകളുമായി ആദ്യം തന്നെ ഇച്ചാക്ക എത്തി

ഇത്തവണയും പതിവ് തെറ്റിക്കാതെ തന്റെ പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകളുമായി ആദ്യം തന്നെ ഇച്ചാക്ക എത്തി. അതെ, മോഹൻലാലിന് ജന്മദിന ആശംസകൾ നേർന്ന് ആദ്യം തന്നെ തന്റെ സ്നേഹം അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. താരത്തിന് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ആശംസകൾക്കൊപ്പം ലാലിൻറെ പ്രിയപ്പെട്ട ഇച്ചാക്ക പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ‘ഹാപ്പി ബർത്ഡേ ഡിയർ ലാൽ’ എന്ന ആശംസയും.

ALSO READ: ‘നെഞ്ചിനകത്ത് ലാലേട്ടൻ’; മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന് ഇന്ന് പിറന്നാൾ

രണ്ടുപേരുടെയും ആരാധകർക്ക് ഇതിൽ കൂടുതൽ എന്തുവേണം. മമ്മൂട്ടിയുടെ ആശംസകൾ എത്തിയതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. മോഹൻലാലിന്റെ 64-ാം ജന്മദിനമാണ് ഇന്ന്. ഇതിനോടകം തന്നെ മലയാളികളുടെ സോഷ്യൽമീഡിയ പേജുകളിൽ സ്റ്റാറ്റസായും സ്റ്റോറിയയുമൊക്കെ മോഹൻലാലിന്റെ ഫോട്ടോ ഇടം പിടിച്ച് കഴിഞ്ഞു.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News