മമ്മൂട്ടി വില്ലൻ തന്നെ, ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റും; ഭീതിയും പകയും നിറച്ച് ക്രൂരഭാവങ്ങളിൽ ഭ്രമയുഗത്തിൻ്റെ ടീസർ, ഇക്കൊല്ലവും മമ്മൂക്ക തൂക്കിയെന്ന് പ്രേക്ഷകർ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസർ പുറത്ത്. പ്രതീക്ഷിച്ചത് പോലെ തന്നെ മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. സിദ്ധാർഥ് ഭരതൻ അർജുൻ അശോകൻ തുടങ്ങിയരുടെ കഥാപാത്രങ്ങളിലൂടെ കടന്ന് പോകുന്ന ടീസർ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രത്തിലൂടെയാണ് അവസാനിക്കുന്നത്. ഭീതി നിറച്ച, ക്രൂരതയും, പകയും തോന്നിപ്പിക്കുന്ന ഭാവങ്ങൾ അടങ്ങിയ ടീസർ ആണ് ഭ്രമയുഗത്തിന്റേത്.

ALSO READ: സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് 1.5 കോടി തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്രം

ഭ്രമയുഗത്തിൽ മമ്മൂക്ക ഹലോവീൻ വേഷത്തിലാണോ എന്ന സംശയം ഉണർത്തുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കറുത്ത വസ്ത്രം ധരിച്ച, മുഖം വ്യക്തമല്ലാത്ത ഹാലോവീൻ ആമ്പിയൻസോട് കൂടിയ ഒരു ചിത്രമാണ് പ്രചരിച്ചിരുന്നത്. ഭ്രമയുഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിൽ മമ്മൂക്കയാണോ ഉള്ളത് എന്ന് വ്യക്തമല്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ ചിത്രം അടിപൊളിയാകുമെന്നാണ് അന്ന് ആരാധകർ വിലയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News