‘ദാറ്റ് ബ്യൂട്ടിഫുൾ ബുൾബുൾ’; മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്

മമ്മൂട്ടിയുടെ ബുൾബുൾ ചിത്രം ലേലത്തിന്. ദർബർ ഹാളിൽ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ഒരു ലക്ഷമാണ് ചിത്രത്തിന് അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. ഞായറഴ്ച ചിത്രം ലേലം ചെയ്യും. വീട്ടുമുറ്റത്തെത്തിയ ബുൾബുളിന്റെ ചിത്രം നടൻ തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു.

ALSO READ: ഗുരുവായൂർ മുഖമണ്ഡപം, നടപന്തൽ സമർപ്പണം; ജൂലൈ ഏഴിന് നടക്കും

പക്ഷി നിരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർഥം നടത്തുന്ന ചിത്രപ്രദർശനമാണ് ദർബാർ ഹാളിൽ നടക്കുന്നത്.മമ്മൂട്ടി ഉൾപ്പെടെ 23 ഫോട്ടോഗ്രാഫർമാർ എടുത്ത പക്ഷിചിത്രങ്ങളുടെ പ്രദർശനവും ഉണ്ട്. 30 ജൂൺ വരെയാണ് പ്രദർശനം നടക്കുക.രാവിലെ 11 മണി മുതൽ വൈകീട്ട് 7 വരെയാണ് പ്രദർശന സമയം.

ALSO READ: കൊടുംക്രൂരത; ദില്ലിയില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News