മലയാള ചലച്ചിത്ര ശാഖയില്‍ കെ.ജി ജോര്‍ജിന്റെ സിനിമകള്‍ എന്നും സജീവമായി നിലകൊണ്ടിരുന്നു; മമ്മൂട്ടി

കെ.ജി ജോര്‍ജിന് അനുസ്മരിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയാണെന്നും മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ചു വന്ന വ്യക്തിയാണ് കെ.ജി ജോര്‍ജെന്നും മമ്മൂട്ടി പറഞ്ഞു.

കെ.ജി ജോര്‍ജിന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നായിരുന്നു മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി കൊച്ചിയില്‍ എത്തിയത്. കാക്കനാട്ടെ വയോജന കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് രാത്രിയോടെ തന്നെ എത്തിചേര്‍ന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന പ്രത്യേക മുറിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Also Read:സഹകരണമേഖലയിലെ വന്‍ നിക്ഷേപത്തിലാണ് പലരുടേയും കഴുകന്‍ കണ്ണുകള്‍; മുഖ്യമന്ത്രി

കെ.ജി ജോര്‍ജിന്റെ സിനിമകള്‍ ഇപ്പോഴും സജീവമാണെന്നും ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നതെന്നും പറഞ്ഞ മമ്മൂട്ടി മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ചു വന്ന വ്യക്തിയാണെന്നും അനുസ്മരിച്ചു.

കാക്കനാട്ടെ വയോജന കേന്ദ്രം നടത്തിപ്പുകാരോട് വിവരങ്ങള്‍ തിരക്കി 15 മിനുട്ടോളം ചെലവഴിച്ച ശേഷമായിരുന്നു മടങ്ങിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു.

Also Read: സൗദി ദേശീയ ദിനാഘോഷം; ഡാൻസ് കളിക്കുന്ന നെയ്മറുടെ വീഡിയോ വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News