സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി നടൻ മമ്മൂട്ടി

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി. ലാൽ അടക്കമുള്ള സിദ്ദിഖിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ എത്തിയിട്ടുണ്ട്. ഉച്ചക്ക് 12 മണിവരെയാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. വൈകിട്ട് 6 മണിക്ക് സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം.

‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി’ എന്നാണ് സിദ്ദിഖിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

also read; സ്വന്തം ചേട്ടനെയാണ് നഷ്ടമായത്, സിദ്ദിഖിന്റെ ഓര്‍മകളില്‍ ജയസൂര്യ

ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

also read; ഈ നിമിഷം വരെ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന സിദ്ദിഖ് പോയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഹരിശ്രീ അശോകന്‍

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News