ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, കെ ജി ജോർജിന്റെ നിര്യാണത്തിൽ മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പ്

വിഖ്യാത സംവിധായകൻ കെ ജി ജോർജിന്റെ മരണത്തിൽ ഹൃദയഭേദകമായ വരികൾ പങ്കുവെച്ച് നടൻ മമ്മൂട്ടി. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. മറ്റൊരാൾ, കഥയ്ക്ക് പിന്നിൽ, മഹാനഗരം, ആദാമിന്റെ വാരിയെല്ല്, യവനിക തുടങ്ങി കെ ജി ജോർജുമായി ബന്ധപ്പെട്ട സിനിമകളിൽ എല്ലാം മമ്മൂട്ടി ഉണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കിയ ഇളവങ്കോട് ദേശമാണ് കെ ജി ജോർജ് അവസാനമായി സംവിധാനം ചെയ്ത സിനിമ.

ALSO READ: ആ നായികയുടെ കാമുകനായി അഭിനയിക്കാൻ സാധിക്കില്ല, കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

അതേസമയം, കെ ജി ജോർജിന്റെ നിര്യാണത്തിൽ ഗായിക കെ എസ് ചിത്രയും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം വളരേ ശാന്തനായ വ്യക്തിയായിരുന്നുവെന്നും വിയോഗത്തിൽ പങ്കുചേരുന്നുവെന്നും ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News