‘ശ്രുതിയുടെ വേദന, ചിന്തിക്കാവുന്നതിനും അപ്പുറമാണ്’ ; ജെൻസന് അനുശോചനം അറിയിച്ച് മമ്മൂട്ടി

ജെൻസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മമ്മൂട്ടി തന്റെ അനുശോചനം അറിയിച്ചത്. ‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’. ഇതായിരുന്നു മമ്മൂട്ടി എഴുതിയ വാക്കുകൾ.

ALSO READ : ‘കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം’ ; ഫഹദിന്റെ പോസ്റ്റിന് താഴെ ആരാധകൻ നൽകിയ കരളലിയിപ്പിക്കുന്ന മറുപടി

നേരത്തെ നടൻ ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ളവർ ജെൻസണ് അനുശോചനം അറിയിച്ചു രംഗത് വന്നിരുന്നു. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ. വയനാട് ദുരന്തത്തിൽ കുടുംബത്തിലെ 9 പേരെ നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജെൻസൻ. കഴിഞ്ഞദിവസം കൽപ്പറ്റ വെള്ളാരംകുന്നിൽ വാനും സ്വകാര്യ ബസ്സും തമ്മിലുള്ള കൂട്ടിമുട്ടലിൽ ആണ് ശ്രുതിക്കും ജെൻസണും പരിക്കേൽക്കുന്നത്. പരിക്കേറ്റ ശ്രുതിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി എങ്കിലും ജെൻസിന്റെ പരിക്ക് ഗുരുതര സ്വഭാവമുള്ളതായിരുന്നു. അമ്പലവയൽ സ്വദേശിയാണ് ജെൻസൺ.കുട്ടിക്കാലം മുതലേ ഉള്ള സൗഹൃദവും പ്രണയവുമാണ് ജെയ്‌സന്റെയും, ശ്രുതിയുടെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here