ഭ്രമയുഗം പരീക്ഷണം തന്നെ, ആ സത്യം സ്ഥിരീകരിച്ച് മമ്മൂട്ടി; ഹിറ്റടിക്കാനുള്ള ഈ വരവ് വെറുതെയാവില്ല, ഇത് ചരിത്രമാകും

ഭ്രമയുഗം ബ്ലാക് ആൻഡ് സിനിമയാണെന്ന് സ്ഥിരീകരിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. സിനിമ ഒരു പരീക്ഷണം കൂടിയാണെന്നും ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ആദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമ പൂർണ്ണമായും ബ്ലാക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങാൻ പോകുന്നത്.

ALSO READ: കോടികൾ മുടക്കിയ വീട് വിട്ടിറങ്ങി പ്രിയങ്ക ചോപ്രയും പങ്കാളിയും, കാരണം കേട്ട് അമ്പരന്ന് ആരാധകർ

എക്കാലത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന മഹാ നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമകളൊക്കെയും വൻ ഹിറ്റായിരുന്നു. ഫെബ്രുവരിയിൽ രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ ചിത്രങ്ങളും തിയേറ്റർ കീഴടക്കും എന്നതിൽ സംശയമില്ല.

ALSO READ: ഞാൻ ടൈൽസ് ഇട്ട അതേ ഹോട്ടലിൽ ഏഴു വർഷങ്ങൾക്ക് ശേഷം അതിഥിയായി ഞാൻ എത്തി, നമ്മൾ തന്നെയാണ് നമ്മളുടെ സ്റ്റാർ ടീമേ: ബിനീഷ് ബാസ്റ്റിൻ

അതേസമയം, ചിത്രത്തിൽ ഒരു ദുര്‍മന്ത്രവാദിയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. നാ​ഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ്‌ മമ്മൂട്ടിയെന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് ഭ്രമയുഗത്തിനായി സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News