മെഗാസ്റ്റാറിൻ്റെ ജന്മദിനത്തിൽ ഇരുപത്തയ്യായിരം ആരാധകർ രക്തദാനം നടത്താൻ ഒരുങ്ങുന്നു

മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഇരുപത്തയ്യായിരം ആരാധകർ രക്തദാനം നടത്താൻ ഒരുങ്ങുന്നു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണലാണ് ഈ രക്തദാനത്തിന് നേതൃത്വം നൽകുന്നത്.

ALSO READ: ഫഹദിൻ്റെ ചോർന്ന ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, ആവേശത്തിൽ ഗ്യാങ്‌സ്റ്ററോ?

പതിനേഴ് രാജ്യങ്ങളിലായിട്ടാണ് രക്തദാനം നടപ്പിലാക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്ന രക്തദാനം ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ വ്യക്തമാക്കി. യു.എ.ഇ, കുവെെറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റിൻ, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ,ന്യൂസിലാന്റ്, യു, കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സഫീദ് പറഞ്ഞു.

ALSO READ: ‘ഡീഗ്രേഡിംഗ് ഒഴിവാക്കണം, എഫേര്‍ട്ടിനെ മാനിക്കണം’: നിവിന്‍ പോളി

കേരളത്തിലും വിപുലമായിത്തന്നെ രക്തദാനം നടത്തുവാനുള്ള ക്രമീകരങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായതായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ അടുത്ത ആഴ്ച്ചകളിൽ രക്തദാനം നിർവ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു. യു.എ.ഇയിൽ എല്ലാ എമിരേറ്റ്സുകളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്ന് യു.എ.ഇയിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു. സെപ്തംബർ ഏഴാം തിയ്യതിയാണ് മമ്മൂട്ടിയുടെ പിറന്നാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News