മമ്മൂട്ടി ആരാധകരുടെ യുകെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം; ലക്ഷ്യം ജീവ കാരുണ്യം

മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ ഇൻ്റർനാഷ്ണൽ (MFWAI) ന് പുതിയ നേതൃത്വം. ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒരു താരാരധന സംഘടനയെന്നതിൽ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് പ്രധാനമായും MFWAl ലക്ഷ്യമിടുന്നതെന്ന് അസോസിയേഷൻ അറിയിച്ചു. 2023 ൽ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 7 ന് നടന്ന രക്തദാന കാമ്പയ്നിൽ രക്തദാനം നിർവഹിച്ചവർ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Also Read; ഇരുത്തം ശരിയല്ലെങ്കിൽ സൂക്ഷിക്കണം, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ; ശരിയായി ഇരിക്കാം ആരോഗ്യം സംരക്ഷിക്കാം

നമ്മുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവർത്തനമാണല്ലോ രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവർ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

Also Read; കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു; ബാലകൃഷ്ണൻ പെരിയയെ തുറന്നുകാണിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

ആയിരത്തിയഞ്ഞൂറോളം മെമ്പേർസ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡൻ്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വൈസ് പ്രസിഡൻ്റ് – അജ്മൽ , ട്രെഷറർ – അനൂപ് , ജോയിൻ്റ് സെക്രട്ടറമാർ – ബിബിൻ സണ്ണി, നിതിൻ എന്നിവർ, പാട്രോൺ – വിനു ചന്ദ്രൻ, ഇൻ്റർനാഷ്ണൽ റെപ്രസെൻ്റേറ്റിവ് – ഫജാസ് ഫിറോസ്, സോഷ്യൽ മീഡിയ – മസൂദ് സോഫിൻ സെബിൻ എന്നിവർ, എക്സിക്യൂട്ടീവ് കമ്മിറ്റി – ജിബിൻ അസറുദ്ദീൻ എന്നിവരുമാണ് മറ്റു ഭാരവാഹികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News