വമ്പൻ കളക്ഷനുമായി മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’

മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്ക്വാഡ്’ കൂടുതൽ തിയേറ്ററുകളിലേക്കെത്തുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രം എത്തുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 160 കേന്ദ്രങ്ങളിലായാണ് ആദ്യ ദിനം ചിത്രമെത്തിയത്. രണ്ടാം ദിനം മുതൽ 250 ൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് പ്രദർശനം വ്യാപിപ്പിക്കും. റിലീസിന് കേരള സ്‍ക്വാഡ് 2.40 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ALSO READ: വിദേശകാര്യമന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച; കാനഡ വിഷയം ചര്‍ച്ചയായോ എന്ന് വ്യക്തമാക്കാതെ ഇരുരാജ്യവും

പ്രേക്ഷകർ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യ ദിനം 75 എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലും ചിത്രം റീലിസ് ചെയ്യാനൊരുങ്ങുകയാണ്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷാക്കിനും നൻപകൽ നേരത്തു മയക്കത്തിനും കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.

ALSO READ: ഗായിക ബിന്നി കൃഷ്ണകുമാറിന്റെ പാട്ട് കേട്ട് ജീവനുംകൊണ്ടോടി പൂച്ച ; കാഴ്ചക്കാരെ ചിരിപ്പിച്ച് വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News