‘ചുമ്മാ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ ജിലു മോളെ’, ജ്വാല അവാർഡ് വേദിയിൽ നർമം കലർന്ന മറുപടി നൽകി മമ്മൂട്ടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജ്വാല അവാർഡ് വേദിയിൽ ജേതാവായ ജിലു മോൾക്ക് നർമം നിറഞ്ഞ മറുപടി നൽകുന്ന മമ്മൂട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അവാർഡ് ജേതാവായ തന്നെ മമ്മൂക്ക മുൻപ് കണ്ടിട്ട് പോലും ഉണ്ടാകില്ല എന്ന് കൂട്ടുകാർ പറഞ്ഞ കാര്യം ജിലു മോൾ വേദിയിൽ പങ്കുവെച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ജിലു മോളെ താൻ മുൻപ് കണ്ടിട്ടുണ്ടെന്നും, ശ്രദ്ധിച്ചിട്ടുണ്ടെന്നുമായിരുന്നു നർമം നിറഞ്ഞ രൂപത്തിൽ മമ്മൂട്ടി മറുപടി പറഞ്ഞത്. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ജിലു മോള്‍ മരിയറ്റ് തോമസ് കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരമാണ് ഏറ്റുവാങ്ങിയത്.

ALSO READ: ഒരിക്കൽ തട്ടിയെടുത്തു… വലിച്ചുകീറി, ഇനി കാത്ത് സൂക്ഷിക്കും! മലൈക്കോട്ടൈ വാലിബന്റെ ഒടിടി റിലീസിനെക്കുറിച്ച് സംഗീത സംവിധായകൻ

‘കുറച്ചു സുഹൃത്തുക്കൾ പറഞ്ഞു എന്നെ മമ്മൂക്ക കണ്ടിട്ട് പോലും ഉണ്ടാവില്ല എന്ന്. പക്ഷെ എനിക്ക് ഉറപ്പാണ് മമ്മൂക്ക വളരെ അപ്‌ഡേറ്റഡ് ആണ്. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ആളാണ് എന്ന് എനിക്കറിയാം’, എന്നായിരുന്നു അവാർഡ് ജേതാവ് ജിലുമോൾ പറഞ്ഞത്. ഇതിനായിരുന്നു കൈരളി ടിവിയുടെ ചെയർമാൻ കൂടിയായ മമ്മൂട്ടിയുടെ നർമം കലർന്ന മറുപടി.

ALSO READ: ‘ഇതാണ് പൃഥ്വീ നിങ്ങൾ അഭിനയിക്കാത്ത സിനിമ’, ആടുജീവിതം കണ്ട അമ്പരപ്പിൽ ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം

‘ഞാൻ കാണാഞ്ഞിട്ടൊന്നുമല്ല, ടിവിയിൽ ഒരാൾക്ക് കേക്ക് കൊടുക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ ജിലു മോളെ.. വലിയ വലിയ അത്ഭുതങ്ങളാണ് ചുറ്റും സംഭവിക്കുന്നത്. ആകാശം മുട്ടെയുള്ള ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ എന്തും സാധിക്കാം. അതിന്റെ ഉദാഹരണമാണ് ഞാൻ. ഞാനൊക്കെ ആഗ്രഹം കൊണ്ടാണ് വന്നത്’, മമ്മൂട്ടി മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News