വിഷു ആശംസകൾ നേർന്ന് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ആശംസകൾ നേർന്നത്. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. വേനലില്‍ വെന്തുരുകിയ മണ്ണില്‍ പെയ്തിറങ്ങുന്ന വേനല്‍മഴയില്‍ വിതയ്ക്കാന്‍ മണ്ണൊരുങ്ങുമ്പോള്‍ ആദ്യ വിത്തിനെ മണ്ണിലേക്ക് പകരാന്‍ തിരഞ്ഞെടുത്ത ദിനം.വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം.
Also Read: ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക
നിലത്തിനും വിത്തിനും വിതയ്ക്കാനൊരുങ്ങുന്ന കര്‍ഷകനും നേട്ടം തുല്യമാണെന്ന തിരിച്ചറിവില്‍ പൊലിക പൊലിക എന്ന് ഉച്ചത്തില്‍ പാടി നിലമുഴുന്ന കര്‍ഷകന്‍ പോയകാലത്തിന്റെ ഓര്‍മയായെങ്കിലും തുല്യത ഉറപ്പാക്കാന്‍ പോരാടേണ്ട രാഷ്ട്രീയസാഹചര്യത്തിലാണ് ഇന്ന് വിഷു ആഘോഷിക്കപ്പെടുന്നത്.
അധാര്‍മികതയുടെ അസുരശക്തിയെ അവസാനിപ്പിച്ചതിന്റെ ഐതീഹ്യവുമുണ്ട് വിഷുവിന് പിന്നില്‍. ഇത്തവണ രാജ്യം വര്‍ഗീയതയിലൂടെ മാനവികത തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന അസുരശക്തികളെ ജനാധിപത്യത്തിലൂടെ അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലാണ് രാജ്യം ഇന്ന്. ഒരുമയില്‍ ഊറ്റം കൊള്ളുന്ന മലയാളക്കരയെ തച്ചുടയ്ക്കാന്‍ ഇറങ്ങിത്തിരിച്ചവരെ തകര്‍ത്തെറിയുന്ന നല്ല നാളെയിലേക്കുള്ള പ്രതീക്ഷയാവട്ടേ ഈ വിഷുപ്പുലരി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here