സ്നേഹപൂർവ്വം; ഒപ്പുവെച്ച ഹോക്കി സ്റ്റിക്ക് ശ്രീജേഷിന് കൈമാറി മെഗാസ്റ്റാർ

sreejesh

പി ആർ ശ്രീജേഷിന് ഒപ്പുവെച്ച ഹോക്കി സ്റ്റിക് കൈമാറി മെഗാസ്റ്റാർ മമ്മൂട്ടി. കൈരളി ടീവി സംഘടിപ്പിച്ച “സ്നേഹപൂർവ്വം ശ്രീജേഷിന്” എന്ന പരിപാടിയിൽ വെച്ചായിരുന്നു ഇത്. ശ്രീജേഷിന്റെ പരിശീലനത്തിലൂടെ ഇനിയും കളറുള്ള മെഡലുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാമെന്നും ജയിക്കാനുള്ള നിരവധി പേരെ പരിശീലിപ്പിക്കാന്‍ ശ്രീജേഷിന് കഴിയട്ടേയെന്നും കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു.

മരട് ക്രൗൺ പ്ലാസ ഹോട്ടലിലായിരുന്നു പരിപാടി. ചടങ്ങിൽ,കായിക മന്ത്രി വി അബ്ദുറഹ്മാൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ, ഡോ. ജോൺ ബ്രിട്ടാസ് എം പി, കൈരളി ടി വി ഡയറക്ടർമാരായ എ വിജയരാഘവൻ , ടി ആർ അജയൻ, അഡ്വ സി കെ കരുണാകരൻ, എ കെ മൂസ മാസ്റ്റർ, അഡ്വ എം എം മോനായി, എന്നിവരും പങ്കെടുത്തു. കൈരളി ടിവി സംഘടിപ്പിച്ച ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന പരിപാടിയുടെ ക്യാപ്ഷന്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും കേരളത്തിന്റെ ഗയിമല്ലാത്ത ഹോക്കിയിലൂടെ തന്നെ കേരളം ഏറ്റെടുത്തതായാണ് തോന്നുന്നതെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News