മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന അവാര്‍ഡാണ് കതിര്‍ അവാര്‍ഡെന്ന് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മൂട്ടി. കര്‍ഷകര്‍ ചേറില്‍ കാലുവയ്ക്കുന്നത് കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നതെന്നും ഒരു ചെടി നട്ട് അത് വളരുന്നതും മൊട്ടിടുന്നതും പൂ വിരിയുന്നതുമൊക്കെ കാണുന്നത് ഒരു പ്രത്യേക സന്തോഷമാണ്, അത് അനുഭവിച്ചറിയുന്ന ആളാണ് താനെന്ന് മമ്മൂട്ടി വേദിയില്‍ പറഞ്ഞു. ഇത്തരത്തിലുള്ള വേദികള്‍ ഈ കാലഘട്ടത്തിലെ കൃഷിയുടെ പ്രാധാന്യത്തെ മനസിലാക്കി കൊടുക്കാനുള്ള വേദികളാക്കുന്നു. ഇന്ന് ഇവിടെ അവാര്‍ഡ് ലഭിച്ച കര്‍ഷകരെല്ലാം അവരുടെ പ്രയത്‌നത്തില്‍ വിജയിച്ചവരാണെന്നും മമ്മൂട്ടി അവാര്‍ഡ് പറഞ്ഞു.
Also Read: “മണ്ണിനോട് പാടുപെട്ടാല്‍ അത് കൊല്ലില്ല”: കതിര്‍ അവാര്‍ഡ് മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു
പഠിച്ചതു കൊണ്ട് സര്‍ക്കാര്‍ ജോലിക്കെ പോകുവെന്ന് വാശി പിടിച്ചു നില്‍ക്കുന്നവര്‍ മികച്ച പരീക്ഷണാത്മക അവാര്‍ഡ് ലഭിച്ച പി ബി അനീഷിനെ കണ്ടു പഠിക്കണമെന്ന് മമ്മൂട്ടി വേദിയില്‍ പറഞ്ഞു. കൃഷി ചെയ്യാന്‍ ഏക്കറുകളെക്കാള്‍ വേണ്ടത് അതിനുള്ള ഒരു മനസാണെന്ന് തെളിയിക്കുകയാണ് അനീഷെന്നും മമ്മൂട്ടി പറഞ്ഞു. കര്‍ഷകര്‍ ചേറില്‍ കാലുവയ്ക്കുന്നത് കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നതെന്നും ഒരു ചെടി നട്ട് അത് വളരുന്നതും മൊട്ടിടുന്നതും പൂ വിരിയുന്നതുമൊക്കെ കാണുന്നത് ഒരു പ്രത്യേക സന്തോഷമാണ്. അത് അനുഭവിച്ചറിയുന്ന ആളാണ് താനെന്ന് മമ്മൂട്ടി വേദിയില്‍ പറഞ്ഞു.
Also Read; കതിര്‍ അവാര്‍ഡ് 2023; മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു, മികച്ച കര്‍ഷക ലില്ലി മാത്യു
മികച്ച കര്‍ഷകക്കുള്ള അവാര്‍ഡ് നേടിയ ലില്ലിമാത്യു എല്ലാവര്‍ക്കും മാതൃകയായി ഒരു ക്ഷീര കര്‍ഷകയാണെന്നും മറ്റുള്ള കര്‍ഷകര്‍ക്ക് ഒരു പ്രചോദനമാണെന്നും മമ്മൂട്ടി അവാര്‍ഡ് വേദിയില്‍ പറഞ്ഞു. മണ്ണിനോട്ട് മല്ലിട്ട് ജീവിതത്തില്‍ വിജയിച്ച ആളാണ് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ രാജന്‍ ബാബുവെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടിയ ആശാ ഷാജന്‍ ‘വണ്ടര്‍ ലേഡി’ ആണെന്നും മമ്മൂട്ടി വേദിയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here