പ്രിയതാരം മമ്മൂട്ടിയുടെ പഴയൊരു വീഡിയോ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചാരിറ്റി പ്രവര്‍ത്തനത്തെ സാധ്യതയാക്കി മാറ്റുന്ന ഒരുകാലത്താണ് ഈ വിഡീയോ ശ്രദ്ധേയമാകുന്നത് എന്നതാണ് കൗതുകം. കൊട്ടിഘോഷിച്ച് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമല്ലെന്ന നിലപാട് കേരളത്തിന്റെ പൊതു ഇടങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരുഘട്ടത്തിലാണ് ചാരിറ്റിയോടുള്ള നിലപാട് വ്യക്തമാക്കുന്ന മമ്മൂട്ടിയുടെ പഴയൊരു നിലപാട് വീണ്ടും ചര്‍ച്ചയാകുന്നത്.
നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന അഭിനേതാവ് കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടി ചെയ്യുന്ന ഇത്തരം നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പലഘട്ടത്തിലും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിച്ച് വിളിച്ചു പറയുന്നതില്‍ താല്‍പ്പര്യമില്ലെന്ന മമ്മൂട്ടിയുടെ മുന്‍നിലപാടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
‘ഞാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് എനിക്ക് വല്ലാത്ത ജാള്യതയായി തോന്നാറുണ്ട്. പിന്നെ എന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ.’ പഴയൊരു ഇന്റര്‍വ്യൂവില്‍ മമ്മൂട്ടി ചാരിറ്റിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here