എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട് പക്ഷെ യഥാർത്ഥ സൂപ്പർസ്റ്റാർ മമ്മൂട്ടി സാറാണ്; ജ്യോതിക

ദക്ഷിണേന്ത്യയിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ മമ്മൂട്ടിയാണെന്ന് ജ്യോതിക. പലർക്കുമൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇത് പറയാതിരിക്കാൻ കഴിയില്ലെന്നും, കാതലിലെ കഥാപാത്രത്തിന് അദ്ദേഹത്തിന് കയ്യടികൊടുത്തേ മതിയാകൂവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞു.

ജ്യോതിക പറഞ്ഞത്

ALSO READ: സിനിമാസ്റ്റൈലിൽ ബസിൽ നിന്ന് ചാട്ടവും തല്ലും; നടുറോഡിൽ മാസ്സ് കാണിച്ച ഡ്രൈവർക്ക് പണി കൊടുത്ത് പൊലീസ്

ഞാൻ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എങ്കിലും എനിക്കിത് പറയാതെ വയ്യ മമ്മൂട്ടി ആണ് യഥാർഥ സൂപ്പർസ്റ്റാർ. കാതലിൽ അഭിനയിക്കാൻ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘സർ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്?’ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, “ആരാണ് യഥാർഥ നായകൻ? യഥാർഥ നായകൻ വില്ലനെപോയി ഇടിക്കുകയോ, ആക്‌ഷൻ ചെയ്യുകയോ പ്രണയരംഗങ്ങളിൽ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്, പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് വിടവുകൾ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാർഥ നായകൻ.

ALSO READ: ഫാമിലി ഹിറ്റായി ‘സീ അഷ്ടമുടി ബോട്ട് സര്‍വീസ്’, കായൽ കറങ്ങിക്കാണാൻ കാണികളുടെ നീണ്ട നിര; എങ്ങനെ റിസർവ് ചെയ്യാം?

അദ്ദേഹത്തിന് കയ്യടികൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉന്നതിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News