മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥ, വൈശാഖിൻ്റെ സംവിധാനം; മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം, വമ്പൻ അപ്‌ഡേറ്റ് പുറത്ത്

കണ്ണൂർ സ്‌ക്വാഡിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ് പുറത്ത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് നായകനായെത്തുന്നത്. ടർബോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ.

ALSO READ: ‘ലിയോയിലെ ആ ഗാനം ഈച്ചക്കോപ്പി’, അടിച്ചുമാറ്റിയത് പ്രശസ്ത ഇംഗ്ലീഷ് ഗാനം; തെളിവുകൾ പുറത്ത്

മുഷ്ടിചുരിട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം ഉള്ളതാകും ടര്‍ബോ എന്നാണ് ഈ പോസ്റ്റർ വ്യക്തമാകുന്നത്. അഞ്ചാം പാതിര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്‌ത മിഥുനും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ വമ്പര്‍ ഒരു പ്രോജക്ട് ആകും വരുന്നതെന്നാണ് സിനിമാ പ്രേക്ഷകർ വിലയിരുത്തുന്നത്.

ALSO READ: ‘എനിക്കും ആഭരണം അണിയണം, അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം’; സുരേഷ് ഗോപി

അതേസമയം, മമ്മൂട്ടി കമ്പനി നിർമ്മിച്ച റോഷാക്, നന്പകൾ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങൾ മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളായിരുന്നു. വരാനിരിക്കുന്ന ജിയോ ബേബി ചിത്രം കാതലും അത്തരത്തിൽ മികച്ചതായിരിക്കും എന്ന് തന്നെയാണ് വിലയിരുത്തൽ. ഇന്ത്യൻ പനോരമയിലും ഐ എഫ് എഫ് കെയിലും ചിത്രം ഇടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News