കണ്ണൂർ സ്‌ക്വാഡിലെ ആ രംഗങ്ങൾ ഷൂട്ട് ചെയ്തത് ഇവിടെ; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

കണ്ണൂര്‍ സ്ക്വാഡിന്‍റെ പുതിയൊരു അണിയറ വീഡിയോ പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി. മമ്മൂട്ടി ചിത്രത്തിന്റെ ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ബിഹൈന്‍റ് ദ സീന്‍ വീഡിയോയിലൂടെ പുറത്തുവിടുന്നത്.ചിത്രത്തിലെ ഉത്തര്‍പ്രദേശ് എന്ന് തോന്നിക്കുന്ന നിര്‍ണ്ണായകമായ സ്റ്റണ്ട് നടന്നത് എറണാകുളത്തെ സെറ്റിലാണ് എന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

ALSO READ:ഷവര്‍മ്മ ക‍ഴിച്ച് ഭക്ഷ്യവിഷബാധ: യുവാവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

ചിത്രത്തിലെ സുപ്രധാന രംഗമായിരുന്നു ഉത്തര്‍പ്രദേശിലെ ടിക്രി എന്ന ഗ്രാമത്തില്‍ പോയിട്ടുള്ള കണ്ണൂര്‍ സ്ക്വാഡിന്റെ സീനുകൾ. എന്നാൽ ഈ സീനിലെ ചില ഭാഗങ്ങള്‍ എറണാകുളത്ത് സെറ്റിട്ടാണ് ചെയ്തതാണ്. ഇതാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നത് .

എറണാകുളം എഫ്എസിടിയിലാണ് ഈ സെറ്റ് ഒരുക്കിയത്. ജനുവരി 21 ന് ആരംഭിച്ച സെറ്റ് പണിക്ക് നേതൃത്വം നല്‍കിയത് പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവിലാണ്. 14 ദിവസം രാത്രിയും പകലും പണിയെടുത്താണ് ടിക്രി വില്ലേജ് കണ്ണൂര്‍‌ സ്ക്വാഡ് അണിയറക്കാര്‍ എറണാകുളത്ത് സെറ്റിട്ടത്.

ALSO READ:ബോധമില്ലാതെ കിണറ്റിൽ കിടന്നത് ഒരു രാത്രി മുഴുവൻ; രക്ഷകരായി ഫയർ ഫോഴ്സ്

റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്ക്വാഡ് സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരുന്നു കണ്ണൂര്‍ സ്‍ക്വാഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News