പുതിയ വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ആരംഭിച്ചു. മമ്മൂട്ടി പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകൾ വാട്ട്സ്ആപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി എല്ലാവരെയും ക്ഷണിക്കുന്നു എന്നും ഫോട്ടോ പങ്കുവെച്ചു വാട്ട്സ്ആപ്പിൽ കുറിച്ചിട്ടുണ്ട്. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെയും ഇക്കാര്യം പങ്കുവെച്ചു.ലിങ്ക് ഉൾപ്പടെയാണ് താരം പങ്കുവെച്ചത്.

സന്തോഷത്തോടു കൂടിയാണ് എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് അറിയിക്കുന്നത്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നുണ്ട്. ആയതിനാൽ ഇതിൽ ചേരാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് മമ്മൂട്ടി പങ്കുവെച്ചത്.

ALSO READ:യൂസർമാർക്ക് പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും കഴിയും; വാട്സ്ആപ്പിൽ പുതിയ ചാനൽ ഫീച്ചർ

അതേസമയം വാട്ട്സ് ആപ്പ് ചാനലിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കാൻ കഴിയും. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വണ്‍വേ കമ്മ്യൂണിക്കേഷന്‍ സൗകര്യമാണിത്. ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനാവില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമേ ഇതുവഴി അപ്‌ഡേറ്റുകള്‍ പങ്കുവെക്കാനാവൂ.

ALSO READ:നിപ: പ്രതിരോധത്തിന് ആ മരുന്ന് ഇന്ത്യയിലേക്ക് എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News