മമ്മൂട്ടി ആരാധകരുടെ എക്കാലത്തെയും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് സേതുരാമയ്യര്‍ സിബിഐ. 1988 കെ മധു സംവിധാനം ചെയ്ത, മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന ചിത്രത്തിൽ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രത്യേകത പുറത്ത് വന്നിരിക്കുകയാണ്. സുപ്രിംകോടതിയുടെ ഒരു ഉത്തരവ് സിബിഐ സിനിമയിലെ നായകൻ മമ്മൂട്ടിയുടെ ശബ്‍ദത്തിലായിരുന്നു എന്നതാണ് ആ പ്രത്യേകത.
Also read:വീടിന്റെ മേല്‍ക്കൂരക്ക് മുകളില്‍ ഭീമന്‍ പെരുമ്പാമ്പ്; വീഡിയോ
അക്കാലത്ത് ഒരു വേറിട്ട അനുഭവമായിരുന്നു ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന ചിത്രം. എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആരാധകമനസ്സിൽ നായകനായ മമ്മൂട്ടിയുടെ നടത്തവും മാനറിസങ്ങളുമെല്ലാം ആകര്‍ഷകങ്ങളായി. 1989ല്‍ ‘ജാഗ്രത’ എന്ന രണ്ടാംഭാഗവും അതിന് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’യെന്ന പേരില്‍ മൂന്നാം ഭാഗവും ‘നേരറിയാന്‍ സിബിഐ’ എന്ന പേരില്‍ നാലാം ഭാഗവും പ്രദര്‍ശനത്തിന് എത്തി.
Also read:“ഹ്യൂഗോ എന്നെ നായ്ക്കളോട് സംസാരിക്കാൻ പഠിപ്പിക്കുന്നു”; ഭാഷ പഠിപ്പിക്കുന്ന നായയുടെ വീഡിയോ വൈറൽ
മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത് സിബിഐയിലെ ഡിവൈഎസ്‍പിയായിട്ടായിരുന്നു. സിബിഐയിലെ സിഐയായി സുരേഷ് ഗോപിയും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ജഗതി, മുകേഷ്, സുകുമാരൻ, ബഹദൂര്‍, ശ്രീനാഥ്, വിജയരാഘവൻ, ഉര്‍വശി, ജനാര്‍ദനൻ, ക്യാപ്റ്റൻ രാജു, ജഗനാഥ വര്‍മ, കെപിഎസി സണ്ണി, സിഐ പോള്‍, അടൂര്‍ ഭവാനി, കുണ്ടറ ജോണി, ടി പി മാധവൻ തുടങ്ങി നിരവധി താരങ്ങള്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ വേഷമിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here