ഓര്‍മ്മപ്പൂക്കള്‍…കൊച്ചിന്‍ ഹനീഫയുടെ സ്മരണകളില്‍ മമ്മൂട്ടി

മലയാളികളുടെ പ്രിയതാരം കൊച്ചിന്‍ ഹനീഫ വിട പറഞ്ഞിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുകയാണ്. അദ്ദഹത്തിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് മമ്മൂട്ടി. ഓര്‍മ്മപ്പൂക്കള്‍ എന്ന ക്യാപ്ഷനോടു കൂടിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ആഴം മലയാള സിനിമയിലെ പലരും പറഞ്ഞ് എല്ലാവര്‍ക്കും സുപരിചിതമാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളെല്ലാം മലയാളികളുടെ മനസില്‍ എന്നും നിലനില്‍ക്കും. മമ്മൂട്ടി നായകനായെത്തിയ വാത്സല്യത്തിന്റെ സംവിധായകന്‍ കൂടിയാണ് കൊച്ചിന്‍ ഹനീഫ.

ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് നടന്‍ മുകേഷ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞ വാക്കുകളിലൂടെ തന്നെ ഇവരുടെ സൗഹൃദം എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സാധിക്കും.

Also Read: ‘മലയാളികളുടെ പൊന്നിക്ക….’; കൊച്ചിന്‍ ഹനീഫ ഓര്‍മയായിട്ട് ഇന്നേക്ക് 16 വര്‍ഷം

‘ഫനീഫിക്കയെ കുറിച്ച് പറയുമ്പോള്‍ കൂടെ പറയേണ്ട ഒരാളാണ് സാക്ഷാല്‍ മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്‍മാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്രമാത്രം സ്‌നേഹം മമ്മൂക്കക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി ഫനീഫിക്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞത്. അവസാനം വരെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഹനീഫ ഇക്ക ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക അന്ന് കരഞ്ഞത്. എന്നോടെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്‌കളങ്കനായ ആളായിരുന്നു’, എന്നാണ് മുകേഷ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News