ഒടുവിൽ അമ്മാളു അമ്മ മമ്മൂട്ടിയെ കണ്ടു, വെറും കയ്യോടെയല്ല ഒരു സർപ്രൈസും: ചേർത്ത് പിടിച്ച് താരം, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഒടുവിൽ മമ്മൂക്കയെ കാണണം എന്ന അമ്മാളു അമ്മയുടെ ആഗ്രഹം നിറവേറിയിരിക്കുകയാണ്. ടർബോ സിനിമയുടെ ലൊക്കേഷനിൽ എത്തിയാണ് കാലങ്ങളായുള്ള ആഗ്രഹം അമ്മാളു ‘അമ്മ നിറവേറ്റിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മമ്മൂക്കയെ കാണണം എന്ന ആഗ്രഹം അമ്മാളു ‘അമ്മ പല ചാനലുകളോടായി പറയാറുണ്ട്. ഇപ്പോഴാണ് ആ ആഗ്രഹം സീരിയൽ താരം സീമ ജി നായരിലൂടെ പൂർത്തീകരിക്കാൻ അവർക്ക് സാധിച്ചത്.

ALSO READ: ‘വടകരയില്‍ കോലിബി’; ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കും: ആരോപണമുയര്‍ത്തി മന്ത്രി എം ബി രാജേഷ്

പറവൂരിലുള്ള അമ്മാളു അമ്മയ്ക്കാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ കാണാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. എന്നാൽ വെറും കൈയോടെ അല്ല അമ്മ താരത്തെ കാണാൻ എത്തിയത്. ഒരു കവർ നിറയെ മമ്മൂട്ടിയുടെ പോസ്റ്ററുകളുമായാണ് അവർ താരത്തെ കണ്ടത്. മമ്മൂക്കയെ കാണണം എന്ന അമ്മാളു അമ്മയുടെ ആഗ്രഹം ഇത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും, വീ‍ഡിയോ വഴിയും സുഹൃത്തുക്കൾ പറഞ്ഞും മമ്മൂട്ടി ഇക്കാര്യം അറിയുകയും തുടർന്ന് അമ്മാളു അമ്മയെ നേരില്‍ കാണാന്‍ സമയം കണ്ടെത്തുകയുമായിരുന്നു.

ALSO READ: സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്

വൈശാഖ്-മമ്മൂട്ടി ചിത്രമായ ടർബോയുടെ സെറ്റിൽ വെച്ചാണ് അമ്മാളു അമ്മ മമ്മൂട്ടിയെ കണ്ടത്. അമ്മയെ മമ്മൂട്ടി ചേർത്ത് പിടിക്കുന്നതും കുശലം ചോദിക്കുന്നതുമായ വീഡിയോ നടൻ പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇതിന് കമന്റുമായി രംഗത്തെത്തിയത്. ‘കയ്യിൽ ഒരു കവറിൽ മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല, വനിതാ ദിന ആശംസകൾ എന്നാണ് വീഡിയോയിൽ പിഷാരടി കുറിച്ചിരിക്കുന്നത്. മമ്മൂക്കയും അമ്മാളു അമ്മയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News