ഒറ്റ ഫ്രെയിമില്‍ താരകുടുംബം; വൈറലായി ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫാമിലി പിക്ചര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കുടുംബസമേതമുള്ള ചിത്രങ്ങളാണ്. മമ്മൂട്ടിയും സുല്‍ഫത്തും മോഹന്‍ലാലിന്റെയും സുചിത്രയുടേയും വിവാഹത്തിന് പങ്കെടുത്ത പഴയ ചിത്രവും ഇവരുടെ ഒരു പുതിയ ചിത്രവുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Also Read : യൂസഫലിയുടെ സഹോദരപുത്രി വിവാഹിതയായി; ചടങ്ങില്‍ പങ്കെടുത്ത് വന്‍ താരനിര

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് ഇരുതാരകുടുംബങ്ങളും ഒന്നിച്ചെത്തിയത്. ലുലു എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകള്‍ ഫഹിമയുടെ വിവാഹത്തിന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു.

മലയാള സിനിമയിലെ പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രഫറായ ജയപ്രകാശ് പയ്യന്നൂര്‍ ആണ് ചിത്രങ്ങള്‍ എടുത്തത്.

Also Read : നടി ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്നു; ചിത്രം നിര്‍മ്മിക്കുന്നത് ഭര്‍ത്താവ് നവീന്‍

‘മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും എനിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച് നടന്ന യുസഫലിക്കയുടെ സഹോദരനായ അഷറഫലിക്കയുടെ മകളുടെ നിക്കാഹിനു വന്നപ്പോള്‍ സൂപ്പര്‍ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നില്‍ നിന്ന് തന്നു. thanks മമ്മൂക്ക & ലാലേട്ടാ’, ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജയപ്രകാശ് പയ്യന്നൂര്‍ കുറിച്ചു.

നടന്‍ ജോജു ജോര്‍ജ്ജ്, നിര്‍മാതാവ് ആന്റോ ജോസഫ്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി അപര്‍ണ്ണ ബാലമുരളി, ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വ്വതി, മക്കളായ കാളിദാസ്, മാളവിക, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ, ജയസൂര്യയുടെ ഭാര്യ സരിത, ആസിഫ് അലിയുടെ ഭാര്യ സമ എന്നിവരും ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ടോവിനോ തോമസ്, ദിലീപ് എന്നിവരും കുടുംബസമേതം വിവാഹത്തിനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News