വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി നടന്‍ മമ്മൂട്ടി, സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു

രാജ്യം 77ാം സ്വന്തന്ത്ര്യ ദിനം ആഘോഷികുമ്പോൾ വീട്ടിൽ ദേശിയ പതാക ഉയർത്തി നടൻ മമ്മൂട്ടി. പതാക ഉയര്‍ത്തുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. “ഏവര്‍ക്കും സ്വതാന്ത്ര്യദിന ആശംസകള്‍, ജയ്ഹിന്ദ്”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനം; വൈവിധ്യപൂർണ്ണമായ വസ്ത്ര പാരമ്പര്യങ്ങളെ അടയാളപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍മ്മാതാവ് ആന്‍റോ ജോസഫടക്കമുള്ളവര്‍  മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. വീടിന്‍റെ മുറ്റത്തെ മനോഹരമായ പുല്‍ത്തകിടിക്ക് പുറത്താണ് കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പുഷ്പങ്ങളും കൊടിമരച്ചുവട്ടില്‍ കാണാം.കൂടാതെ ആഘോഷത്തിന്‍റെ ഭാഗമായി വീട്ടില്‍ അദ്ദേഹം പായസം വിളമ്പി.

ALSO READ: ‘ഇത് പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ അവസാനത്തെ സ്വാതന്ത്ര്യദിന പ്രസംഗം’, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കാവിപ്പാർട്ടിയെ തോൽപ്പിക്കും: മമത ബാനർജി

നടന്‍ മോഹന്‍ലാലും സ്വതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. നെഞ്ചില്‍ ഇന്ത്യന്‍ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രദിന ആശംസകള്‍ നേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News