മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി വാട്സാപ്പ് ചാനല്‍: അവര്‍ക്കൊപ്പം ചേരുന്നതങ്ങനെ? വ‍ഴികള്‍ നോക്കാം

ഇലോണ്‍ മസ്കും മാര്‍ക്ക് സുക്കര്‍ബര്‍ഗും സമൂഹ മാധ്യമങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള കിടമത്സരത്തിലാണ്. ട്വിറ്റര്‍ വാങ്ങി എക്സ് എന്ന് പേരും മാറ്റി കോണ്‍ടാക്ട് നമ്പര്‍ ഇല്ലാതെ ഓഡിയോ വീഡിയോ കോളുകള്‍ ചെയ്യാനുള്ള സംവിധാനം കൊണ്ടുവന്നു. ഇപ്പോ‍ഴിതാ വാട്സ് ആപ്പ് ചാനല്‍ എന്ന പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് മെറ്റയും സിഇഒ സുക്കര്‍ബര്‍ഗും.  ഇന്ത്യ അടക്കം 150 രാജ്യങ്ങളിലാണ് ചാനല്‍സ് ഫീച്ചര്‍ നല്‍കുന്നത്.

ചാനല്‍ അപ്ഡേഷന്‍ ആരംഭിച്ചപ്പോള്‍ ലോകത്തെ പ്രമുഖരെല്ലാം തങ്ങളുടെ പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്തു ക‍ഴിഞ്ഞ്. മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം,  കത്രീന കൈഫ്, അക്ഷയ് കുമാര്‍, വിജയ് ദേവെരകൊണ്ട, നേഹാ കാക്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് തങ്ങ‍ളുടെ ചാനല്‍ ആരംഭിച്ചത്. പ്രശസ്തരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാട്സാപ്പില്‍ ചാനല്‍ ആരംഭിക്കാം. ഇന്‍സ്റ്റഗ്രാം ചാനല്‍സിനെ പോലെ തന്നെയായിരിക്കും വാട്‌സാപ് ചാനല്‍സെന്നും കമ്പനി പറഞ്ഞു.

ALSO READ: വ്ളോഗര്‍ മല്ലു ട്രാവലറിനെതിരെ പീഡന പരാതി നല്‍കി സൗദി അറേബ്യൻ വനിത

ചാനലുടമയക്ക് തന്റെ ഫോളോവര്‍ക്ക് സ്വകാര്യ സന്ദേശം അയയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഫോളോവറിന് ചാനലുടമയ്ക്ക് സ്വകാര്യ സന്ദേശമയയ്ക്കാന്‍ സാധിക്കില്ല.

അതത്  രാജ്യത്തുള്ള ചാനലുകളാണ് ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുക.  പുതിയ ചാനലുകളും, ഏറ്റവും ആക്ടിവ് ആയിട്ടുള്ളവയും, ഏറ്റവുമധികം ഫോളോവര്‍മാരുള്ള ചാനലുകളും കാണാനാകും. ഒരാള്‍ ആരെയാണ് ഫോളോ ചെയ്യുന്നത് എന്ന് മറ്റുള്ളവര്‍ക്ക്കാണാനും സാധിക്കില്ല.

വാട്സാപില്‍ ചാനലുകള്‍ എവിടെ?

വാട്‌സാപില്‍ കൊണ്ടുവന്നിരിക്കുന്ന അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബില്‍ ആണ് ചാനലുകള്‍ കാണാന്‍ സാധിക്കുക. കാണാന്‍ സാധിക്കാത്തവര്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.

ALSO READ: 204 കുടുംബങ്ങൾക്ക് പാർപ്പിടം; ആലപ്പുഴ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് സമുച്ചയം

ചാനലിലേക്ക് എങ്ങനെ ചേരാം?

  • വാട്സാപ് ചാനല്‍ ഉപയോക്താക്കള്‍ അവരുടെ ചാനലിലേക്ക് ക്ഷണിച്ചുകൊണ്ടു പങ്കുവെയ്ക്കുന്ന ലിങ്കിലൂടെ ചാനലില്‍ ജോയിന്‍ ചെയ്യാം.
  • വാട്സ്ആപ്പിലെ അപ്‌ഡേറ്റ് ടാബിലേക്ക് പോയി നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ചാനലിന്‍റെ പേരിൽ ടാപ്പ് ചെയ്യുക.

ചാനൽ പബ്ലിക്ക് ആണെങ്കില്‍ ഉടൻ ചേരാനാകും. ചാനൽ പ്രൈവറ്റ് ആണെങ്കില്‍ ചേരാനുള്ള നിങ്ങളുടെ അഭ്യർത്ഥന ചാനൽ അഡ്മിൻ അംഗീകരിക്കുന്നതിനായി കാത്തിരിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News