മമ്മൂട്ടിയുടെ മാതാവ് ഫാത്തിമയുടെ ഖബറടക്കം നടന്നു

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമയുടെ ഖബറടക്കം 4 മണിയോടെ ചെമ്പ് സുന്നി ജുമാമസ്ജിദ് പള്ളിയില്‍ നടന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, പി.പ്രസാദ് എം.പിമാരായ ജോസ്.കെ.മാണി, എ.എ.റഹിം, സുരേഷ് ഗോപി കൈരളി ടിവിക്കുവേണ്ടി എന്‍.പി.ചന്ദ്രശേഖരന്‍, ശരത്ത് ചന്ദ്രന്‍ എന്നിവര്‍ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് എം പി കൊച്ചി ഇളംകുളത്തെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, കൈരളി ടി വി ഡയറക്ടർ വി കെ മുഹമ്മദ് അഷറഫ്, സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News