പ്രേതകഥകൾക്ക് പഞ്ഞമില്ലാത്ത ഒരു നാടാണ് നമ്മുടേത്. എന്നാൽ പേടിപ്പെടുത്തുന്ന ഒരു നല്ല പ്രേതപ്പടം സമീപകാലത്തൊന്നും നമ്മൾ കണ്ടിട്ടില്ല. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രമാണ് ഭയത്തിന്റെ വിത്തുകൾ അവസാനമായി പ്രേക്ഷകരിൽ നിറച്ചത്. ഇപ്പോഴിതാ രാഹുലിൻ്റെ പുതിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിൻ്റെ പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ALSO READ: പിറന്നാൾ ദിനത്തിലെ വി എസ് അച്യുതാനന്ദൻ്റെ പുതിയ ചിത്രം വൈറലാകുന്നു
നൂറു വർഷത്തോളം പഴക്കമുള്ള ഒരു പ്രേതകഥയാണ് ഭ്രമയുഗത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 5 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ ആദ്യ പാൻ ഇന്ത്യൻ സിനിമയാണെന്നും, ചിത്രം മുഴുവനായും ബ്ളാക് ആൻഡ് വൈറ്റിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യകതമാകുന്നത്. 40വർഷത്തിനടുത്ത് ആദ്യമായിട്ടായിരിക്കും ഒരു ചിത്രം ബ്ലാക്ക് & വൈറ്റിൽ റിലീസ് ആവാൻ പോവുന്നതെന്നാണ് സോഷ്യൽ മീഡിയ ചിത്രത്തെ കുറിച്ച് പറയുന്നത്. എന്നാൽ ശവം എന്ന സിനിമയും ചില ബംഗാളി ചിത്രങ്ങളും സമീപകാലത്ത് ഇത്തരത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്.
ALSO READ: വിഴിഞ്ഞത്തെത്തിയ ആദ്യകപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കി
ആകാംഷ ഇരട്ടിയാക്കുന്ന തരത്തിലായിരുന്നു ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കും, ടൈറ്റിൽ പോസ്റ്ററും പുറത്തു വന്നത്. കേവലം ഒരു പോസ്റ്റർ കൊണ്ട് മാത്രം ഹൈപ്പ് കേറ്റുന്ന മമ്മൂട്ടി മാജിക് ഇവിടെയും ആവർത്തിച്ചിരുന്നു. അതേസമയം, സിനിമയുടെ ഷൂട്ട് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ അപ്‌ഡേറ്റുകൾ വൈകാതെ തന്നെ പുറത്തു വരുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here