ഒരു ബ്ലാക് ആൻഡ് വൈറ്റ് പടത്തിന് ഇത്രയും വലിയ ബജറ്റോ? ഭ്രമയുഗത്തിന്റെ യഥാർത്ഥ മുതൽമുടക്ക് പുറത്തുവിട്ട് നിർമാതാവ്

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്തുവിട്ട് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര. ഇരുപത് കോടിക്ക് മുകളിലാണ് സിനിമയുടെ മുതൽമുടക്ക് എന്ന വാദങ്ങളെ പൊളിച്ചുകൊണ്ടാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സംവിധായകൻ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തിയത്. 27.73 കോടിയാണ് ഭ്രമയുഗത്തിന്റെ യഥാർത്ഥ മുതൽമുടക്ക്.

ALSO READ: അയോധ്യയില്‍ കെഎഫ്‌സി രുചിക്കാം; പക്ഷേ യുപി സര്‍ക്കാരിനൊരു നിബന്ധനയുണ്ട്!

ബജറ്റ് പുറത്തുവന്നതോടെ ഇതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉടലെടുത്തിരുന്നു. ഒരു ബ്ലാക് ആൻഡ് വൈറ്റ് സിനിമക്ക് ഇരുപത് കോടിക്ക് മുകളിൽ മുതൽ മുടക്ക് വരണമെങ്കിൽ ആ സിനിമയ്ക്ക് എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടായിരിക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് സിനിമക്ക് ഇത്രയും വലിയ ബജറ്റ് വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

ALSO READ: കേരളത്തിന്റേത് സവിശേഷമായ സമരം; കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്‌ഷനാണ് ഭ്രമയുഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News