മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ ഉടനെത്തും

മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ക്രിസ്മസ് വിഷ് ചെയ്തുകൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിൽ മമ്മൂട്ടിയും ഗോകുൽ സുരേഷുമാണ് ഉള്ളത്. ചിത്രം ഉടനെത്തും എന്ന സൂചനയും മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ച് കുറിച്ചിട്ടുണ്ട്.

അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ . മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിലും മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് ഉണ്ടായിരുന്നു. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.

also read: ദൃശ്യവിസ്മയമൊരുക്കിയ ലാലേട്ടൻ ‘ഷോ’; മുംബൈയിലും കുട്ടികളുടെ മനം കവർന്ന് ബറോസ്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് മുൻപ് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി ,ഗോകുൽ സുരേഷ് എന്നിവർക്ക് പുറമെ , ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News