പിടിതരാതെ മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ, ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി; വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ ചിത്രമെന്ന് പ്രേക്ഷകർ

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിലെ ‘എന്നും എൻ കാവൽ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിലെ ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ വർഷങ്ങൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ ഒരു കുടുംബ ചിത്രമായിരിക്കും കാതൽ എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

ALSO READ: ഫേസ്‍ബുക്ക് പോസ്റ്റിലൂടെ വിവരം അറിഞ്ഞു; മണിക്കൂറുകൾക്കുള്ളിൽ സഹായമെത്തി: വൈറലായി ഡിവൈഎഫ്ഐയുടെ ജീവധാര

വിവാഹം, ജനനം, മകൾ, കുടുംബം എന്നീ വിഷയങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്യുന്ന ചിത്രമായിരിക്കും കാതൽ എന്നാണ് വ്യക്തമാകുന്നത്. നവംബർ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗാനത്തിന് മാത്യുസ് പുളിക്കലാണ് ഈണം നൽകിയിരിക്കുന്നത്. വരികൾ അൻവർ അലിയുടേതാണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ALSO READ: ഇംഗ്ലണ്ടിന് മികച്ച സ്കോര്‍, പാകിസ്ഥാന്‍റെ ലക്ഷ്യം 338

അതേസമയം, ഐ എഫ് എഫ് കെയിലും ജിയോ ബേബി ചിത്രമായ കാതൽ പ്രദര്ശിപ്പിക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ജിയോ ബേബിയുടെ ചിത്രം വലിയ കോളിളക്കമാണ് മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ചത്. കാതലും അത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News