മാത്യു ദേവസി വില്ലനോ അതോ നായകനോ? നിഗൂഢതകൾ ഒളിപ്പിച്ച് മമ്മൂട്ടി ചിത്രം കാതലിന്റെ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ട്രെയ്‌ലർ പുറത്ത്. നിഗൂഢതകൾ ഒളിപ്പിച്ച ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. കുടുംബവും അതിനകത്തെ സംഘർഷങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്നതിന്റെ സൂചനകൾ ട്രെയിലറിൽ തന്നെയുണ്ട്.

ALSO READ: ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം, പൃഥ്വിരാജ് മരുഭൂമിയിൽ കുഴഞ്ഞുവീണു; ആടുജീവിതത്തിന് വേണ്ടി ജീവിച്ച നടനെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നവംബർ 23 മുതൽ കാതൽ തീയേറ്ററുകളിൽ എത്തും.

ALSO READ: നൂറോളം സഖാക്കൾ, അനശ്വര രക്തസാക്ഷി ധീരജിന്റെ പേരിൽ നാമകരണം ചെയ്ത വേദി; രണ്ടാമത് എസ് എഫ് ഐ യു കെ സമ്മേളനത്തിന് തിരശീല വീണു

അതേസമയം, കാതലിലെ ആദ്യ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘എന്നും എൻ കാവൽ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഗാനത്തിന് മാത്യുസ് പുളിക്കലാണ് ഈണം നൽകിയിരിക്കുന്നത്. വരികൾ അൻവർ അലിയുടേതാണ്. ജി വേണുഗോപാലും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News