അറക്കൽ മാധവനുണ്ണി ഇത്തവണയും തകർക്കും; വല്ല്യേട്ടന്റെ ടീസർ പുറത്ത്

മമ്മൂട്ടി ആരാധകർക്ക് ഏറെ ഇഷ്ടപെട്ട സിനിമയാണ് വല്ല്യേട്ടൻ. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ വല്ല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നുവെന്ന വാർത്ത പ്രേക്ഷകർക്കിടയിൽ വലിയ സന്തോഷമാണ് ഉണ്ടാക്കിയത്. ആരാധകർ ഏറെ ആവേശത്തിലാണ് ചിത്രത്തിന്റെ 4K ക്കുവേണ്ടി കാത്തിരിക്കുന്നത്.

നവംബർ 29 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ ടീസർ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. അറക്കൽ മാധവനുണ്ണിയായി എത്തിയ മമ്മൂട്ടിയുടെ ആക്ഷൻ സ്വീക്വെൻസുകളും ഡയലോഗുകളുമാണ് ടീസറിൽ.

also read: ആനന്ദ് ശ്രീബാലയുടെ കേസ് അന്വേഷണം പ്രേക്ഷക മനസ്സിൽ വിജയകരം, എങ്ങും മികച്ച അഭിപ്രായങ്ങൾ

റിലീസ് ചെയ്ത് 24 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്. . 2000 സെപ്റ്റംബർ പത്തിന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത്.മമ്മൂട്ടിയുടെ മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നായിരുന്നു വല്ല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News