ആരാധകരെ ശാന്തരാകുവിന്‍, അറയ്ക്കല്‍ മാധവനുണ്ണിയിതാ വീണ്ടുമെത്തുന്നു; മമ്മൂട്ടി ചിത്രം ‘വല്യേട്ടന്‍’ റീ റിലീസിന്

അനിയന്മാര്‍ക്കു വേണ്ടി ചങ്കുപറിച്ച് നല്‍കുന്ന വല്യേട്ടനായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഒരിക്കല്‍കൂടി തിയേറ്ററുകളിലെത്തുന്നു. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം പുതിയ കാലത്ത് 4k ഡോള്‍ബി അറ്റ്‌മോസ്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റീ റിലീസ് ചെയ്യുന്നത്. ഈ മാസം തന്നെ റിലീസിനെത്തുന്ന ചിത്രം മാറ്റിനി നൗ തിയേറ്ററുകളിലെത്തിക്കും. നരസിംഹത്തിനു ശേഷം ഷാജി കൈലാസ്-രഞ്ജിത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടന്‍. 2000-ത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി-ഷാജി കൈലാസ്് ടീം വീണ്ടും എത്തിയത് വല്യേട്ടനിലൂടെയാണ്.

ALSO READ: കോണ്‍ഗ്രസില്‍ സ്ത്രീകളോട് വിവേചനമെന്ന് വെളിപ്പെടുത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് ലതികാസുഭാഷും

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിലുട നീളം മമ്മൂട്ടി ആരാധകര്‍ക്കായുള്ള വണ്‍മാന്‍ ഷോയാണെങ്കിലും സായ് കുമാര്‍, എന്‍.എഫ.് വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ. ജയന്‍, സുധീഷ്, വിജയകുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി, പൂര്‍ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റന്‍ രാജു തുടങ്ങിയ വലിയൊരു താരനിരയും അകമ്പടിയായിരുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക. ഗാനങ്ങള്‍: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രാജാമണി, ചായാഗ്രഹണം: രവിവര്‍മ്മന്‍, എഡിറ്റിങ്്: എല്‍. ഭൂമിനാഥന്‍. രഞ്ജിത്താണ് തിരക്കഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News