369 എന്ന നമ്പറിന് മമ്മൂട്ടി നേരിട്ടത് ത്രികോണ മത്സരം, ഒടുവില്‍ പുതിയ ബെന്‍സിന് ഇഷ്ട നമ്പര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള ഇഷ്ടം അറിയാത്തവരായി ആരുമുണ്ടാകില്ല. അതുപോലെ തന്നെയാണ് 369 എന്ന നമ്പറിനോടുള്ള അദ്ദേഹത്തിന്‍റെ പ്രിയവും. ഏത് വാഹനം സ്വന്തമാക്കിയാലും അതിന് 369 എന്ന നമ്പര്‍ നിര്‍ബന്ധമാണ് അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ നിരത്തില്‍ 369 എന്ന നമ്പറില്‍ ആഡംബര വാഹനം കണ്ടാല്‍ ഉള്ളില്‍ മമ്മൂട്ടിയാകുമോ എന്ന ചിന്തിക്കുന്നവരാകും ഏറെയും.

ഫാന്‍സി നമ്പര്‍ ആണെങ്കിലും 5000 രൂപയ്ക്ക് സ്വന്തമാക്കാന്‍ ക‍ഴിയുന്ന നമ്പറിനെ  ട്രെന്‍ഡിംഗ് ആക്കിയത് മമ്മൂട്ടിയായിരുന്നു. ഇപ്പോ‍ഴിതാ പുത്തന്‍ മെ‍ഴ്സിഡിസ് ബെന്‍സ് കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ത്രിഗോണ മത്സരം തന്നെ മമ്മൂട്ടിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്.
കെ.എല്‍. 07 ഡി.സി. 369 എന്ന നമ്പറാണ് പുതിയ മോഡല്‍ ബെന്‍സിന് മെഗാസ്റ്റാര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലൂടെയാണ് ഇഷ്ട നമ്പര്‍ മമ്മൂട്ടി സ്വന്തമാക്കിയത്.

ALSO READ: ഓണം ബമ്പര്‍: നാളത്തെ ഭാഗ്യവാന്‍ നിങ്ങളായാലോ ? ഈ രേഖകള്‍ കൈയിലെടുത്ത് വച്ചോളൂ !

മമ്മൂട്ടി ബുക്ക് ചെയ്ത നമ്പറിന് മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെ ലേലത്തില്‍ വെയ്ക്കുകയായിരുന്നു. ഒടുവില്‍ ഓണ്‍ലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.

ALSO READ: കാമുകിയെ വീഡിയോ കോള്‍ ചെയ്യാനായി ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നു; പരാതിയുമായി ഭാര്യ, ഒടുവില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News