കാത്തിരുന്നോ, നാളെ അഞ്ച് മണിക്ക് മമ്മൂക്ക ആ സർപ്രൈസ് പൊട്ടിക്കും; സൂചന നൽകി ഫേസ്ബുക് പോസ്റ്റ്

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബസൂക്ക. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ആക്ഷന് പ്രധാനയം നൽകുന്നതാണ് സിനിമയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ മമ്മൂക്ക പുറത്തുവിട്ട ബസൂക്കയുടെ ഒരു പുതിയ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: വർഷങ്ങൾക്ക് ശേഷം പാർവതി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു? മറുപടി നൽകി കാളിദാസ് ജയറാം

നാളെ അഞ്ച് മണിയ്ക്ക് ബസൂക്കയുടെ പുതിയ വിവരങ്ങൾ പുറത്തുവിടുമെന്നാണ് മമ്മൂക്ക പങ്കുവെച്ച പോസ്റ്ററിൽ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ വാഹനത്തിന്റേതെന്ന് തോന്നിക്കുന്ന ഒരു ചിത്രവും ഈ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കംപ്ലീറ്റ് ആക്ഷൻ പാക്കേജ് ആയിരിക്കും ബസൂക്ക എന്ന സൂചനകൾ ഈ പോസ്റ്റ്ററിൽ നിന്ന് വ്യക്തമാവുകയാണ്.

ALSO READ: കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് ഞെട്ടിക്കുന്നത്: ഐ.എന്‍.എല്‍

അതേസമയം, മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. മമ്മൂട്ടിയും ഡെന്നിസിന്റെ മകനും ഒന്നിക്കുമ്പോൾ ഒരു ഹിറ്റ് ചിത്രം തന്നെയാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News