മമ്മൂട്ടിയോ മോഹന്‍ലാലോ ജനപ്രീതിയില്‍ ഒന്നാമന്‍, പട്ടികയില്‍ പൃഥ്വീരാജിന് ഇടമില്ല

അഭിനയിക്കുന്ന ചിത്രങ്ങളുെടെ വിജയ പരാജയങ്ങള്‍ അഭിനേതാക്കളുടെ ജനപ്രീതിയില്‍ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും അത് ബാധകമല്ല. സിനിമകള്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഒന്നും രണ്ടും സ്ഥാനത്ത് ഇവര്‍ തന്നെയാണ്. ആദ്യ സ്ഥാനങ്ങളില്‍ ഇവര്‍ മാറി വരുകയാണ് കാണാന്‍ ക‍ഴിയുന്നത്. ഇപ്പോ‍ഴിതാ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് നടത്തിയ ജനപ്രീതി സര്‍വേ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. സര്‍വേ പ്രകാരം  മലയാള സിനിമാ നടന്മാര്‍ക്കിടയില്‍ ഏറ്റവും ജനപ്രിയരായ അഞ്ച് നടന്മാരുടെ പട്ടികയാണ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചത്.

ALSO READ: ചില കാര്യങ്ങള്‍ മൂടിവയ്ക്കുക തന്നെ വേണം; കാണിച്ചത് വന്‍ ചതി; ഒറ്റുകൊടുത്തു: നടൻ ശിവകാര്‍ത്തികേയനെതിരായി ഡി ഇമ്മാൻ

സെപ്തംമ്പര്‍ മാസത്തിലെ ലിസ്റ്റ് പ്രകാരം മലയാള നടന്മാരില്‍ ജനപ്രീതിയില്‍ ഒന്നാമത് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലാണ്. തൊട്ടുപിന്നില്‍ മഹാനടന്‍ മമ്മൂട്ടിയും. ടൊവീനോ തോമസും ദുല്‍ഖറും, ഫഹദുമാണ് 3,4,5 സ്ഥാനങ്ങളില്‍. പൃഥ്വീരാജ് പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് മാസത്തിലെ ലസ്റ്റിലും ഇവര്‍ തന്നെയായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്.

ALSO READ: ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ അവാർഡ് കിട്ടുന്നു, നാലാമതൊരു കുഞ്ഞ് കൂടി ഉണ്ടാവാൻ നിങ്ങൾ പ്രാർത്ഥിക്കണം എങ്കിലേ എനിക്ക് ഓസ്കാർ കിട്ടൂ: സുരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News