എഐ അധിഷ്ഠിത ഫീച്ചറുകളുടെ നീണ്ടനിര ; കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി മമ്മൂട്ടി

കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി മമ്മൂട്ടി. ഗാഡ്ജറ്റുകളുടെ അപ്ഡേറ്റിന്റെ കാര്യത്തിൽ മമ്മൂട്ടി എല്ലായിപ്പോഴും മുന്നിലാണ്. മൾട്ടിബ്രാൻഡ് ഫോൺ സ്റ്റോറായ മൊബൈൽകിങിൽ നിന്നാണ് മമ്മൂട്ടി കേരളത്തിലെ ആദ്യ ഫോൺ സ്വന്തമാക്കിയത്.

ALSO READ: അങ്കോള അപകടം; അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തി

സാംസങിന്റെ ഏറ്റവും പുതിയ എഐ അധിഷ്‌ഠിത ഫോൾഡബിൾ ഫോണുകളാണ് ഗാലക്‌സി സെഡ് ഫോൾഡ് 6, ഗാലക്‌സി സെഡ് ഫ്ലിപ്പ് 6 എന്നിവ. സെഡ് ഫോൾഡബിളുകളിൽ ലൈവ് ട്രാൻസ്‌ലേഷൻ, നോട്ട് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് എന്നിവയുൾപ്പെടെ വലിയ എ ഐ അധിഷ്ഠിത ഫീച്ചറുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1.1-ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ 120 ഹെർട്‌സ് വരെ പുതുക്കാവുന്ന റേറ്റുള്ള ഫോൾഡബിൾ ഡൈനാമിക് എൽടിപിഒ അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേകളുണ്ട്.അതിശയിപ്പിക്കുന്ന ഫോട്ടോകളും വിഡിയോകളും എടുക്കാൻ കഴിവുള്ള ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സംവിധാനവും പ്രധാന സവിശേഷതയാണ്.

സിൽവർ ഷാഡോ, പിങ്ക്, നേവി, വൈറ്റ്, ക്രാഫ്റ്റഡ് ബ്ലാക്ക് എന്നീ വൈബ്രൻ്റ് ഷേഡുകളിൽ ലഭ്യമാണ്. അതേസമയം Galaxy Z Flip 6 നീല, മഞ്ഞ, പുതിന, സിൽവർ ഷാഡോ, ക്രാഫ്റ്റഡ് ബ്ലാക്ക്, വൈറ്റ്, പീച്ച് എന്നിവ പ്രത്യേക പതിപ്പ് കളർ ഓപ്ഷനുകളായി വാഗ്ദാനം ചെയ്യുന്നു. 12 ജിബി റാം, 256GB സ്റ്റോറേജ് എന്നിവയാണ് ഇതിലുള്ളത്. 50എംപി മെയിൻ സെൻസർ ക്യാമറ , 12എംപി അൾട്രാവൈഡ് സെൻസർ, 10എംപി ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സിസ്റ്റം; 10എംപി അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയും 4എംപി കവർ ക്യാമറയും 25W ഫാസ്റ്റ് ചാർജിംഗ് ഉള്ള 4400mAh ബാറ്ററിയുമാണ് ഇതിൽ ആൻഡ്രോയിഡ് 14 സോഫ്റ്റ്‌വെയർ ആണ് സാംസങ് ഫോൾഡ് 6 ൽ. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് Z ഫോൾഡ് 6 ൽ ഉള്ളത്.

ALSO READ: ‘അങ്കോളയിൽ അപകടത്തിൽപെട്ട അർജുനായി മുഖ്യമന്ത്രിയടക്കമുള്ളവർ ഇടപെടുന്നത് സ്വാധീനം കൊണ്ടല്ല മണ്ണിനടിയിൽ മലയാളിയുടെ ജീവനായത് കൊണ്ടാണ്’: ലോറി ഉടമ മനാഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here