മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമയുമായി മമ്മൂട്ടി? ഇത് നടന്നാൽ വീണ്ടും ചരിത്രം; സംവിധായകനായി കൃഷാന്ത്

പരീക്ഷണങ്ങൾക്ക് വേണ്ടി എപ്പോഴും പാകപ്പെടുന്ന നടനാണ് മമ്മൂട്ടി. അഭിനയത്തിന്റെ സകല സാധ്യതകളെയും അദ്ദേഹം തുടക്കകാലം മുതൽക്കേ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ആദ്യ ടൈം ട്രാവൽ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി തയാറെടുക്കുന്നു എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫാൻ പേജുകളിൽ അടക്കം ഇത് സംബന്ധിച്ച പോസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.

ALSO READ: വിവാഹേതര ബന്ധം തുടരാൻ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ഹോട്ടലുടമയെയും കാമുകിയെയും കൊലപ്പെടുത്തി ദമ്പതികൾ

വാർത്തകൾ ശരിയാണെങ്കിൽ മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമ മമ്മൂട്ടിയുടെ പേരിലായിരിക്കും അടയാളപ്പെടാൻ പോകുന്നത്. ആവാസവ്യൂഹം എന്ന ചിത്രത്തിലൂടെ ലോക സിനിമയിൽ അടയാളപ്പെട്ട കൃഷാന്ത്‌ ആണ് സിനിമയുടെ സംവിധായകൻ എന്നാണ് സൂചനകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 പകുതിയോടെ ആരംഭിക്കുമെന്നും സൂചനകൾ ഉണ്ട്.

ALSO READ: യുസഫ് അലിയുടെ ഇടപെടൽ; രണ്ടര വർഷമായി സൗദി ജയിലിൽ കഴിയുന്ന യുവാവിന് മോചനം

അതേസമയം, മലയാള സിനിമയിൽ മമ്മൂട്ടിയോളം പുത്തൻ പ്രേമേയങ്ങൾ അടങ്ങിയ ചിത്രം ചെയ്ത് വിജയിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടനും ഇല്ലെന്നും, മലയാള സിനിമ നിലവാരം ഉയർത്തി പിടിക്കാൻ ഈ മനുഷ്യൻ ഭാഗം ആയത് പോലെ ഒന്നും ഒരു നടനും ഇവിടെ ആയിട്ടില്ലെന്നുമാണ് ആരാധകർ ഈ വാർത്തകളോട് പ്രതികരിക്കുന്നത്. വരാനിരിക്കുന്ന പരീക്ഷണ ചിത്രമായ ഭൂതകാലവും, ചെയ്‌തുവെച്ച കാതൽ നൻപകൽ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടി എന്ന നടനിൽ വലിയ പ്രതീക്ഷയാണ് മലയാള സിനിമക്ക് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration