ഭ്രമയുഗത്തിൽ മമ്മൂക്ക ഹലോവീൻ വേഷത്തിലാണോ എന്ന സംശയം ഉണർത്തുന്ന ഒരു ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്. കറുത്ത വസ്ത്രം ധരിച്ച, മുഖം വ്യക്തമല്ലാത്ത ഹാലോവീൻ ആമ്പിയൻസോട് കൂടിയ ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഭ്രമയുഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിൽ മമ്മൂക്കയാണോ ഉള്ളത് എന്ന് വ്യക്തമല്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ ചിത്രം അടിപൊളിയാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ALSO READ: തമിഴ് മലയാളം സൗഹൃദം തകർക്കരുത്, ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് കാണിച്ച് അമ്മയ്ക്ക് കത്ത്
നൂറു വർഷത്തോളം പഴക്കമുള്ള ഒരു പ്രേതകഥയാണ് ഭ്രമയുഗത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 5 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ ആദ്യ പാൻ ഇന്ത്യൻ സിനിമയാണെന്നും, ചിത്രം മുഴുവനായും ബ്ളാക് ആൻഡ് വൈറ്റിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യകതമാകുന്നത്. 40വർഷത്തിനടുത്ത് ആദ്യമായിട്ടായിരിക്കും ഒരു ചിത്രം ബ്ലാക്ക് & വൈറ്റിൽ റിലീസ് ആവാൻ പോവുന്നതെന്നാണ് സോഷ്യൽ മീഡിയ ചിത്രത്തെ കുറിച്ച് പറയുന്നത്. എന്നാൽ ശവം എന്ന സിനിമയും ചില ബംഗാളി ചിത്രങ്ങളും സമീപകാലത്ത് ഇത്തരത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്.
ആകാംഷ ഇരട്ടിയാക്കുന്ന തരത്തിലായിരുന്നു ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കും, ടൈറ്റിൽ പോസ്റ്ററും പുറത്തു വന്നത്. കേവലം ഒരു പോസ്റ്റർ കൊണ്ട് മാത്രം ഹൈപ്പ് കേറ്റുന്ന മമ്മൂട്ടി മാജിക് ഇവിടെയും ആവർത്തിച്ചിരുന്നു. അതേസമയം, സിനിമയുടെ ഷൂട്ട് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ അപ്‌ഡേറ്റുകൾ വൈകാതെ തന്നെ പുറത്തു വരുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here