‘രജനി ലോകേഷ് ചിത്രത്തിൽ മമ്മൂക്ക’, വാർത്തകൾ സത്യമോ? പ്രതികരിച്ച് മെഗാസ്റ്റാർ

സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ ചർച്ചയായ ഒരു വാർത്തയായിരുന്നു ലോകേഷ് കനകരാജ്-രജനി ചിത്രത്തിൽ മമ്മൂക്ക അഭിനയിക്കുന്നു എന്നത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ താരം തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കാതൽ സിനിമയുടെ പ്രസ് മീറ്റിലായിരുന്നു പ്രതികരണം.

ALSO READ: ഇത്തരത്തിലുള്ള കമന്റുകൾ കലാകാരൻമാർക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അരോചവും വെറുപ്പുമുളവാക്കുന്നത്; തൃഷയ്‌ക്കൊപ്പം ചിരഞ്ജീവിയും

‘അങ്ങനെയുള്ള വാര്‍ത്തകള്‍ ഞാനും കേട്ടിരുന്നു. അതിലൊരു സത്യവുമില്ല. നമുക്ക് ഇതൊക്കെ പോരേ. വിളിക്കട്ടെ, വിളിക്കുമ്പോള്‍ ആലോചിക്കാം. ഇതുവരെ വിളിച്ചിട്ടില്ല. എനിക്ക് അവരെയൊന്നും പരിചയമില്ല. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല. കിട്ടിയാല്‍ കൊള്ളാം, ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല,’ മമ്മൂട്ടി പറഞ്ഞു.

ALSO READ: ഇത്തരത്തിലുള്ള കമന്റുകൾ കലാകാരൻമാർക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അരോചവും വെറുപ്പുമുളവാക്കുന്നത്; തൃഷയ്‌ക്കൊപ്പം ചിരഞ്ജീവിയും

അതേസമയം, നെൽസൻ-രജനികാന്ത് ചിത്രമായ ജയിലറയിലേക്ക് മമ്മൂട്ടിയെ വിളിച്ചിരുന്നു. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമാവാനാണ് മമ്മൂട്ടിയെ വിളിച്ചത്. രജിനി ഇക്കാര്യം പറഞ്ഞ് മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വില്ലനായതുകൊണ്ട് ഫൈറ്റ് രംഗങ്ങളെ പറ്റി ആശങ്കയുണ്ടാവുകയും തുടര്‍ന്ന് വില്ലനായി വിനായകന്‍ വരികയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News